വാക്കിൻ്റെ വില ഉള്ളിൽ വച്ചുതന്നെ അഴുകിത്തുടങ്ങിയ ഒരു സംവേദനകാലത്ത് മന:സാക്ഷിയെന്നത് മരവിച്ച വെറും സാക്ഷിയായിപ്പോകുന്നു. ആപത്ബാന്ധവന്മാർപോലും അധികാരത്തിൻ്റെയും അനുനയത്തിൻ്റെയും അന്തർനാടകങ്ങളിൽ നായകനായും വില്ലനായും ഒരേ സമയം വേഷം കെട്ടുമ്പോൾ നമ്മൾ (കഴു)ക്കാണികൾ ആരുടെ പക്ഷം ചേരും എന്നറിയാതെ പകച്ചൊടുങ്ങിത്തീരുന്നു. ഞെട്ടലുകളും ഞരക്കങ്ങളും ഒന്നിനും ഒരു കുറവ് വരാത്ത വണ്ണം അലമാരയിൽ ഭദ്രമായി അടുക്കിവച്ചിട്ടുണ്ട്. യഥാസമയം അവ എടുത്തണിയുകയേ വേണ്ടൂ. പുറം കാഴ്ചയിൽ എല്ലാം മനുഷ്യരൂപികൾ തന്നെ. പക്ഷേ സൂക്ഷ്മദർശനീയത്തിൽ അവയെല്ലാം അമീബകളെപ്പോലെ നിയതരൂപമില്ലാതെ ചുറ്റുമുള്ളതിനെയൊക്കെ വേട്ടയാടിപ്പിടിക്കുന്നു. അക്ഷരജ്ഞാനം അറിവിൻ്റെയും അനുകമ്പയുടേയും അളവുകോലായിരുന്ന ഒരു കാലം കണ്ണിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു. ദുരയും ദുരന്തവുമാണ് നമ്മുടെ ബ്രാൻഡ് അംബാസഡർമാർ. ആർ ആരെയാണ് തൊലിപ്പുറം നോക്കാതെയൊന്ന് ചേർത്തു പിടിക്കുക?Followers
Thursday, May 31, 2018
വാക്കിൻ്റെ വില ഉള്ളിൽ വച്ചുതന്നെ അഴുകിത്തുടങ്ങിയ ഒരു സംവേദനകാലത്ത് മന:സാക്ഷിയെന്നത് മരവിച്ച വെറും സാക്ഷിയായിപ്പോകുന്നു. ആപത്ബാന്ധവന്മാർപോലും അധികാരത്തിൻ്റെയും അനുനയത്തിൻ്റെയും അന്തർനാടകങ്ങളിൽ നായകനായും വില്ലനായും ഒരേ സമയം വേഷം കെട്ടുമ്പോൾ നമ്മൾ (കഴു)ക്കാണികൾ ആരുടെ പക്ഷം ചേരും എന്നറിയാതെ പകച്ചൊടുങ്ങിത്തീരുന്നു. ഞെട്ടലുകളും ഞരക്കങ്ങളും ഒന്നിനും ഒരു കുറവ് വരാത്ത വണ്ണം അലമാരയിൽ ഭദ്രമായി അടുക്കിവച്ചിട്ടുണ്ട്. യഥാസമയം അവ എടുത്തണിയുകയേ വേണ്ടൂ. പുറം കാഴ്ചയിൽ എല്ലാം മനുഷ്യരൂപികൾ തന്നെ. പക്ഷേ സൂക്ഷ്മദർശനീയത്തിൽ അവയെല്ലാം അമീബകളെപ്പോലെ നിയതരൂപമില്ലാതെ ചുറ്റുമുള്ളതിനെയൊക്കെ വേട്ടയാടിപ്പിടിക്കുന്നു. അക്ഷരജ്ഞാനം അറിവിൻ്റെയും അനുകമ്പയുടേയും അളവുകോലായിരുന്ന ഒരു കാലം കണ്ണിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു. ദുരയും ദുരന്തവുമാണ് നമ്മുടെ ബ്രാൻഡ് അംബാസഡർമാർ. ആർ ആരെയാണ് തൊലിപ്പുറം നോക്കാതെയൊന്ന് ചേർത്തു പിടിക്കുക?
Subscribe to:
Post Comments (Atom)
സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...
-
ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച് കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃത...
-
വേട്ടയാടപ്പെടുമ്പോൾ മാത്രം ഇരയുടെ കുലമോ, ജാതിയോ പാരമ്പര്യമോ ഒന്നും തന്നെ അത്ര കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇളകിയാടുന്ന കൂട്ടത്തിനു മു...
No comments:
Post a Comment