പറഞ്ഞു മടുത്തവരിൽ ക്രിസ്തുവും ബുദ്ധനും, സ്വാമി വിവേകാനന്ദനുമൊക്കെ പെടും. ഒരു പക്ഷേ, അവർ ഇന്നാണു ജീവിച്ചിരിക്കുന്നതെങ്കിൽ, അത്ര കണ്ടു ക്ഷമയോടെ ഇക്കാര്യം നമ്മുടെ ശ്രദ്ധയിൽ പെടുത്താനുള്ള ഉദ്യമത്തിനു മുതിരുമോയെന്നും സംശയമാണ്. കാരണം, ശാസ്ത്രീയത വേണമെന്ന് നമ്മൾ ഇപ്പോഴും ശഠിച്ചു കൊണ്ടിരിക്കുന്നത്, കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മാത്രമാണ്. സിദ്ധാന്തങ്ങളിൽ അവ പൊരുളായി തിളങ്ങുന്നുണ്ടെങ്കിലും അവ വൃത്താന്തങ്ങളിൽ ഒന്നും എത്തിപ്പെടുന്നില്ലായെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. അഥവാ ഉണ്ടെങ്കിൽത്തന്നെ അത് നാമമാത്രാവസ്ഥയിലുമാവും. ധാർമ്മികബോധം ശാസ്ത്രീയ വിശകലനങ്ങൾക്കു കൂടെ അവനവനു പറ്റുന്ന തരത്തിൽ വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ, കേവലമായ ആവർത്തന വിരസതയിൽ നിന്നും നമുക്ക് 'വാക്കൗട്ട്' നടത്താനായേനെ! നിർവചനങ്ങൾക്ക് അപഭ്രംശം സംഭവിച്ചുപോയാൽ നമുക്കെന്തു ചെയ്യുവാൻ കഴിയും? കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും; ഒഴിഞ്ഞു മാറി പോകാതിരുന്നാൽ മാത്രം മതി.Followers
Thursday, February 21, 2019
പറഞ്ഞു മടുത്തവരിൽ ക്രിസ്തുവും ബുദ്ധനും, സ്വാമി വിവേകാനന്ദനുമൊക്കെ പെടും. ഒരു പക്ഷേ, അവർ ഇന്നാണു ജീവിച്ചിരിക്കുന്നതെങ്കിൽ, അത്ര കണ്ടു ക്ഷമയോടെ ഇക്കാര്യം നമ്മുടെ ശ്രദ്ധയിൽ പെടുത്താനുള്ള ഉദ്യമത്തിനു മുതിരുമോയെന്നും സംശയമാണ്. കാരണം, ശാസ്ത്രീയത വേണമെന്ന് നമ്മൾ ഇപ്പോഴും ശഠിച്ചു കൊണ്ടിരിക്കുന്നത്, കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ മാത്രമാണ്. സിദ്ധാന്തങ്ങളിൽ അവ പൊരുളായി തിളങ്ങുന്നുണ്ടെങ്കിലും അവ വൃത്താന്തങ്ങളിൽ ഒന്നും എത്തിപ്പെടുന്നില്ലായെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. അഥവാ ഉണ്ടെങ്കിൽത്തന്നെ അത് നാമമാത്രാവസ്ഥയിലുമാവും. ധാർമ്മികബോധം ശാസ്ത്രീയ വിശകലനങ്ങൾക്കു കൂടെ അവനവനു പറ്റുന്ന തരത്തിൽ വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ, കേവലമായ ആവർത്തന വിരസതയിൽ നിന്നും നമുക്ക് 'വാക്കൗട്ട്' നടത്താനായേനെ! നിർവചനങ്ങൾക്ക് അപഭ്രംശം സംഭവിച്ചുപോയാൽ നമുക്കെന്തു ചെയ്യുവാൻ കഴിയും? കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും; ഒഴിഞ്ഞു മാറി പോകാതിരുന്നാൽ മാത്രം മതി.
Subscribe to:
Comments (Atom)
സമൂഹത്തിനു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവനെ ആരു ഉപദ്രവിക്കാനാണ്? നമ്മൾ വോട്ടുജീവികൾ എന്ന തേനീച്ചക്കൂട്ടം പണിയാളുകളായി ജീവിച്ചു മരിക്...
-
അറിയുന്ന പ്രകൃതി അനുനിമിഷം കൈവെള്ളയിൽ നിന്ന് ഇറങ്ങിപ്പോവുകയും പകരം നാനോ ടെക്നോളജിയുടെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാവുന്ന മറ്റൊരു പ്രക...
-
ഒരാളോടുള്ള ഇഷ്ടം, നമ്മുടെ ഹൃദയത്തെ അത്ഭുതകരമാം വണ്ണം അലിയിച്ച് കളയുന്നു. ചിലപ്പോൾ ആ ഇഷ്ടത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ ഈ പ്രകൃത...